കോട്ടയം; കീരിയെ കൊന്ന് കറിവയ്ക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയി(48) ആണ് അറസ്റ്റിലായത്. നവീന്‍ കീരിയെ പിടിച്ച് കറിവെക്കാന്‍ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് വീട്ടില്‍ പരിശോധനക്ക് എത്തുകയായിരുന്നു.
കഴിഞ്ഞദിവസം വൈക്കത്ത് വൈകുന്നേരം ആറോടെയായിരുന്നു സംഭവം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എരുമേലി ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും പ്രത്യേക സംഘമാണ് പരിശോധനക്കെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് കീരിയെ കണ്ടെടുത്തു.
ഇയാള്‍ കീരിയെ കറിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.എസ്.ജയപ്രകാശ് പറഞ്ഞു. കീരിയുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് നവീന്‍ അറസ്റ്റിലാവുന്നത്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തു.