ബോവിക്കാനം: വീട്ടില്‍ കളിക്കുന്നതിനിടെ ടിവി ദേഹത്തുവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലാണ് സംഭവം. തെക്കില്‍ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകന് മുഹമ്മദ് സാബിര്‍ ആണ് മരിച്ചത്. രണ്ട് വയസ്സായിരുന്നു.
ബുധനാഴ്ച (ഫെബ്രുവരി- 3) ഉച്ചയോടെ വീട്ടില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി ടിവി സ്റ്റാന്‍ഡില്‍ പിടിച്ച് വലിക്കുകയായിരുന്നു. സ്റ്റാന്‍ഡില്‍ നിന്നും ടിവി കുട്ടിയുടെ ദേഹത്തേക്കുവീണു. ശബ്ദം കേട്ട് ഓടിയെത്തിയ രക്ഷിതാക്കള്‍ ടിവിയുടെ അടിയില്‍ കുടുങ്ങിയ കുട്ടിയെയാണ് കണ്ടത്.
ഉടന്‍ തന്നെ കുട്ടിയെ ടിവിക്കടിയില് നിന്നും രക്ഷിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.