കോട്ടയം: സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കുറുപ്പംപടി വേങ്ങൂര്‍ ചൂരത്തോട് കപ്പടയ്ക്കാമഠത്തില്‍ സജിയുടെയും സിനിയുടെയും മകള്‍ അബീനയാണ് മരിച്ചത്. പത്ത് വയസ്സായിരുന്നു.
ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. സജിയും സിനിയും ജോലിക്ക് പോയ സമയത്ത് സഹോദരങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു അബീന. അതിനിടെയാണ് കഴുത്തില്‍ ഷാള്‍ കുരങ്ങിയത്. ശ്വാസം കിട്ടാതെ പിടിയുന്ന അബീനയെക്കണ്ട് സഹോദരങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെയായി.
മൂത്ത സഹോദരന് അബിലിനും ഇളയ സഹോദരി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സഹോദരങ്ങള്‍ സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറുപ്പംപടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
വേങ്ങൂര്‍ ഗവ. എല്‍പി സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അബീന. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് സജി. ആലുവ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയാണ് സിനി.