കൊട്ടാരക്കര: മരച്ചീനിയിലും വ്യാപക ഫംഗസ് ബാധ കണ്ടെത്തി. രോഗം തടയാന്‍ ജാഗ്രതാ നിര്‍ദേശം നല്കി കഴിഞ്ഞു. സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രമാണ് നിര്‍ദേശം കൈമാറിയിരിക്കുന്നത്. രോഗ ബാധ കൂടുതലാണെന്നും ഫലപ്രദമായ മുന്‍ കരുതല്‍ വേണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്.
കിഴക്കന്‍ മേഖലയില്‍ നൂറു കണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു. സംഭവത്തെക്കുറിച്ചു പഠിക്കാന്‍ തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കൊട്ടാരക്കരയിലെത്തിയിരുന്നു. ഫ്യൂസേറിയം ഇനത്തില്‍പ്പെട്ട ഫംഗസ് ബാധിച്ചെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ഏറ്റവും അധികം മരച്ചീനി കൃഷി നടത്തുന്ന ജില്ലയാണ് കൊല്ലം. കഴിഞ്ഞ വര്‍ഷം 15147 ഹെക്ടറില്‍ മരച്ചീനി കൃഷി നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഫംഗസ് ബാധയെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമാണെന്ന് കൃഷി വിജ്ഞാനകേന്ദ്രം അസി. പ്രഫസര്‍ ഡോ.എം.ലേഖ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ കരുതലുകള്‍ കൈകൊള്ളുന്നത്. മരച്ചീനിയുടെ മൂട് അഴുകുന്നതാണ് ലക്ഷണമെന്നും അവര്‍ പറഞ്ഞു.