കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് എഐസിസി വക്താവ് ഷമ മുഹമ്മദ്. പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഷമ മുഹമ്മദ് പറഞ്ഞു.
ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു ഷമ മുഹമ്മദിന്റെ പ്രതികരണം. സ്വന്തം നാടായതിനാല്‍ കണ്ണൂര്‍ മണ്ഡലത്തോട് പ്രത്യേക അടുപ്പമുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാവുമെന്നും പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാറാണെന്നും ഷമ മുഹമ്മദ് പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. അക്കാര്യം അംഗീകരിക്കുക മാത്രം ചെയ്യും. മത്സരിക്കാന്‍ സന്നദ്ധതാണെന്നുള്ളത് പാര്‍ട്ടിക്ക് അറിയാമെന്നും ഷമ മുഹമ്മദ് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലാണ് വളര്‍ന്നത്. അതിനാല്‍ കണ്ണൂരിനോട് കൂടുതല്‍ അടുപ്പമുണ്ടെന്നും എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കുമെന്നും ഷമ മുഹമ്മദ് പറഞ്ഞു.
കോണ്‍ഗ്രസ് വക്താവും മാഹി ചെറുകല്ലായി സ്വദേശിയുമായ ഷമ മുഹമ്മദിനെ സിപിഐഎമ്മിന്റെ ഉറച്ച മണ്ഡലമായ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയാക്കുവാന്‍ എഐസിസിക്ക് താല്പര്യമുണ്ട്. എഐസിസി സംഘടന ചുമതലയുള്ള സെക്രട്ടറി കെസി വേണുഗോപാല്‍ തന്നെ ഷമ മൂഹമ്മദിന് വേണ്ടി സംസാരിക്കുന്നുണ്ട്.
ദല്‍ഹി കേന്ദ്രീകരിച്ചാണ് ഷമ മുഹമ്മദ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ ഡോക്ടറായും പ്രാക്ടീസ് ചെയ്യുന്നുണ്ട്. ധര്‍മ്മടത്തേക്ക് മറ്റൊരു സ്ഥാനാര്‍ത്ഥി വരികയാണെങ്കില്‍ ഷമ മുഹമ്മദിനെ തളിപ്പറമ്പ് മണ്ഡലത്തിലേക്ക് പരിഗണിച്ചേക്കും.