കണ്ണൂര്‍: ടൗണില്‍ സ്റ്റേഡിയത്തിനു സമീപം ലോറി കയറി നിര്‍മ്മാണ തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി വേലു (38) ആണു മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്.
സ്റ്റേഡിയത്തിനു പിറകിലെ പാര്‍ക്കിങ് കേന്ദ്രം നിര്‍മാണ സ്ഥലത്തിനു സമീപത്താണു സംഭവം. പാര്‍ക്ക് ചെയ്തിരുന്ന ലോറി മുന്നോട്ടെടുക്കുന്നതിനിടെ വേലുവിന്റെ ശരീരത്തില്‍ കയറുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
അപകടം നടന്ന, തല്‍ക്ഷണം മരണം സംഭവിച്ചു. അതേസമയം, എങ്ങനെയാണു വേലു ലോറിക്ക് അടിയില്‍പ്പെട്ടത് എന്നു വ്യക്തമല്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ലോറി ഡ്രൈവറെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.