കണ്ണൂര്‍: ജില്ലയിലെ പന്ന്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ക്രൂരമര്‍ദ്ദനം. പന്ന്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് എന്‍കെ സുബീഷിന് നേരെയാണ് ഒരു സംഘം ആളുകളുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍, തലയ്ക്ക് പരിക്കേറ്റ സുബീഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പന്ന്യന്നൂര്‍ കൂര്‍മ്പക്കാവിന് സമീപം ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ പോസ്റ്റര്‍ പതിക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ് പികെ, അശ്വിന് ചന്ദ്രന്, ശ്രീഹരി, ജിഗീഷ്, കേളോത്ത് ശബരി എന്നിവര്‍ ചേര്‍ന്നാണ് സുബീഷിനെ ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പരിക്കേറ്റ സുബീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.