കോഴിക്കോട് : കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഊര്ജ്ജിതമാകുന്നതിനിടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ യുഡിഎഫ് നേതൃത്വം നിയമസഭ തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തും.
നാളെ വയനാട്ടിലെ വിവിധ പരിപാടികളിലും രാഹുല്‍ ഗാന്ധി സംബന്ധിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാവും രാഹുലിന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതൃത്വങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ചയില്‍ പ്രധാന വിഷയം നിയമസഭ സീറ്റുവിഭജനമാവും.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം മുസ്ലീംലീഗ് നേതാക്കളായ പി കെ. കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് , ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.
പിന്നീട് വണ്ടൂര്‍ ,നിലമ്പൂര്‍ നിയോജക മണ്ഡലം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ സംഗമത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. വൈകിട്ട് അദ്ദേഹം വയനാട്ടിലേക്ക് പോകും.