കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായേക്കാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.
തെരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയര്മാന് സ്ഥാനത്തിലൂടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വമാണ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയ്ക്ക് നല്‍കിയതെന്ന വാര്‍ത്തകള്‍ താരിഖ് അന്‍വര്‍ നിഷേധിച്ചു.അതേസമയം ഭൂരിപക്ഷം കിട്ടിയാല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരുവേണമെങ്കിലും മുഖ്യമന്ത്രിയാകാമെന്ന സൂചനയും താരിഖ് അന്‍വര്‍ നല്കി.
മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക വിജയസാധ്യത നോക്കി മാത്രമായിരിക്കും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആര്‍ക്കും സീറ്റ് നല്‍കില്ല. മുല്ലപ്പള്ളി രാമചന്ദ്രന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന് തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് പുതിയ കെപിസിസി അദ്ധ്യക്ഷനേക്കുറിച്ച് ആലോചിക്കും.
കെ വി തോമസ് പാര്‍ട്ടി വിടുമെന്നത് അഭ്യൂഹം മാത്രമാണ്. പാര്‍ട്ടിയിലെ ഏറ്റവും വിശ്വസ്തനായ പോരാളിയാണ് കെ വി തോമസ്. അദ്ദേഹത്തിന് എങ്ങനെയാണ് പാര്‍ട്ടി വിടാനാവുകയെന്നും താരിഖ് അന്‍വര്‍ ചോദിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായേക്കുമെന്നായിരുന്നു മുരളീധരന് നല്കിയ സൂചന.
കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിക്കുന്നയാള്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു കെ മുരളീധരന്റെ പ്രസ്താവന. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വയനാട് കല്‍പ്പറ്റ സീറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിച്ചാല്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് കെ സുധാകരനെ പരിഗണിച്ചേക്കും.