ശ്രീകണ്ഠപുരം: 25 വര്‍ഷായി തേനീച്ച വളര്‍ത്തല്‍ രംഗത്ത് സജീവമായി നല്കുന്ന 55കാരനായ ഷാജു ജോസഫിനെ തേടി പുരസ്കാരം. മികച്ച തേനീച്ച കര്‍ഷകനുള്ള പുരസ്കാരമാണ് ഷാജുവിന് സ്വന്തമായത്. ഇത് അഭിമാന മുഹൂര്‍ത്തം കൂടിയാണ്. കാല് നൂറ്റാണ്ട് മുന്‍പ് ഏതാനും ചെറുപ്പക്കാരോടൊപ്പം ചേര്‍ന്ന് 10 തേനീച്ച പെട്ടികള്‍ നിരത്തി കൃഷി തുടങ്ങിയതാണ്. പ്രാരംഭ ഘട്ടത്തില്‍ ഏറെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിട്ടെങ്കിലും സധൈര്യം മുന്പോട്ട് പോവുകയായിരുന്നു.
കഠിന പ്രയത്നത്തിലൂടെ വളര്‍ന്ന് വര്‍ഷം സ്വന്തമായി 30000 കിലോ തേന്‍ വരെ ഉല്പാദിപ്പിക്കുന്നുണ്ട്. 4000 മുതല്‍ 5000 വരെ തേനീച്ചകളെ വിതരണം ചെയ്യുന്നുണ്ട്. തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന ഹോര്‍ട്ടി കോര്‍പിന്റെ സഹായത്തോടെ ഒരു പരിശീലന കേന്ദ്രവും, ബീ ബ്രീഡിങ് കേന്ദ്രവും സ്ഥാപിക്കുകയും തേനീച്ച കോളനികള്‍ വിതരണം നടത്തുകയും ചെയ്തു വരുന്നുണ്ട്.
കര്‍ഷകരുടെ തേന്‍ സംഭരിച്ച് വിപണനം ചെയ്യാനായി മലബാര്‍ ഹണി ആന്‍ഡ് ഫുഡ് പാര്‍ക്ക് എന്ന പേരില്‍ വളക്കൈ കേന്ദ്രീകരിച്ച് ഒരു കമ്പനി തന്നെ ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഗ്മാര്‍ക്ക് തേന്‍ വിപണനം നടത്തുന്ന കമ്പനിയാണിത്. വര്‍ഷം 4 ലക്ഷം കിലോ തേന്‍ വരെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നുണ്ട്. ശാസ്ത്രീയമായ തേനീച്ച വളര്‍ത്തല്‍ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. എംഎ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ്. ഭാര്യ ബീന.മക്കള്‍ മെല്വിന്, മേഘ, മിഘില.