ഗുരുവായൂര്‍: ഒരോ ദിവസവും ആല്‍മരത്തിന്റെ വളര്‍ച്ച താഴേയ്ക്ക് ആയതിനാല്‍ വഴി അടഞ്ഞത് രണ്ട് കുടുംബങ്ങള്‍ക്കാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ജിയുപി സ്കൂളിന് എതിര്‍വശം പടിഞ്ഞാറ് ഭാഗത്തായി നില്ക്കുന്ന ആല്‍മരമാണ് വഴിമുടക്കി നില്‍ക്കുന്നത്. ആല്‍മരത്തിന്റെ രണ്ടു ശാഖകളിലൊന്നാണ് താഴേയ്ക്ക് വളരുന്നത്.
ആല്‍മരത്തിന്റെ വടക്കുഭാഗത്ത് കടമുറികള്‍ ഉള്ള കെട്ടിടങ്ങള്‍ക്ക് പിന്നില്‍ 2 കുടുംബങ്ങള്‍ നൂറ്റാണ്ടുകളായി താമസിച്ചു വരുന്നു. മുന്‍പ് ഇവര്‍ക്ക് പുറത്തേക്ക് കടക്കാന്‍ പല വഴികളുണ്ടായിരുന്നു. നഗരം വളര്‍ന്ന് മതിലുകളും കെട്ടിടങ്ങളും പെരുകിയപ്പോള്‍ ഒരു വഴി മാത്രമായി. രണ്ടു കെട്ടിടങ്ങള്‍ക്കിടയിലൂടെ ഒരു ബൈക്കിന് കഷ്ടിച്ച് കടന്നു പോകാവുന്ന 4 അടി വഴി മാത്രമാണ് ഇവിടെയുള്ളത്.
ആല്‍മരം തടി വച്ച് താഴേക്ക് വളര്‍ന്നതോടെ ഇവര്‍ക്ക് വഴിയിലേക്ക് കടക്കാന്‍ തല താഴ്ത്തേണ്ട അവസ്ഥയാണ്. ബൈക്ക് ഓടിച്ചു കടക്കുന്നത് വളരെ അപകടകരമായി സ്ഥിതിയാണുള്ളത്. ദേവസ്വം റോഡിലാണ് ആല്‍മരം നില്‍ക്കുന്നത്. ഇതിന്റെ ഒരു ശാഖ വെട്ടി മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം.