കണ്ണൂര്‍; നഗരത്തിലൂടെ ഇപ്പോള്‍ സഞ്ചരിച്ചാല്‍ കണ്ണ് മഞ്ഞളിക്കും. മഞ്ഞ നിറത്തിലുള്ള പൂക്കളാല്‍ നിറഞ്ഞ് വിരിഞ്ഞ് കിടക്കുകയാണ് നഗരപാതകള്‍. വഴിയരികിലെ മരങ്ങളിലും വഴിയോരങ്ങളിലും നിറയെ സ്വര്‍ണ വര്‍ണമാണ് ഇപ്പോള്‍.
കാഴ്ചയുടെ വസന്തം തീര്‍ക്കുന്നത് ആകട്ടെ, ചാരക്കൊന്ന (കോപര്‍ പോഡ്) എന്ന അലങ്കാര വൃക്ഷങ്ങളും. പുലര്‍കാലത്ത് തിരക്കുകളില്ലാത്ത നഗരത്തിലൂടെ സഞ്ചരിച്ചാല്‍ പൂക്കള്‍ തീര്‍ത്ത മനോഹര ദൃശ്യങ്ങള്‍ കാണാവുന്നതാണ്. ഒട്ടുമിക്ക പാതകളും ഇതിനോടകം മഞ്ഞ പൂക്കളാല്‍ പരവതാനി വിരിച്ചു കിടക്കുകയാണ്.
ഓരോ കാറ്റുകളിലും അടര്‍ന്ന് വീഴുന്ന പൂക്കള്‍ കണ്ണൂരിന്റെ തെരുവുകളില്‍ കൂടുതല്‍ ഭംഗി നല്‍കുകയാണ്. പാര്‍ക്കിലെയും മറ്റും ബെഞ്ചുകളും നടപ്പാതകളും പൂക്കള്‍ കൊണ്ട് അലങ്കരിച്ചപോലെയാണ് റോഡുകളും. മരച്ചോട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ പോലും പൂക്കളാല്‍ നിറയുകയാണ്.