തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടര്‍ച്ച പ്രവചിച്ച് അഭിപ്രായ സര്‍വേ. എബിപി- സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയിലാണ് കേരളത്തില്‍ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് പറയുന്നത്. ഒക്ടോബര്‍- ഡിസംബറില്‍ 12 ആഴ്ചകളിലായിരുന്നു സര്‍വ്വേ.
6000 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. കേരളത്തില്‍ എല്‍ഡിഎഫിന് 81 മുതല്‍ 89 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സര്വ്വേയുഡിഎഫ് 49- 57 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. ബിജെപി രണ്ട് സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റാണ് പ്രവചനം. എല്‍ഡിഎഫിന് 41.6 ശതമാനം വോട്ടും യുഡിഎഫിന് 34.6 ശതമാനം വോട്ടും ബിജെപിക്ക് 15.3 ശതമാനം വോട്ടും മറ്റുള്ളവര്‍ക്ക് 8.5 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വ്വേയിലുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചത് പിണറായി വിജയനാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 46.7 ശതമാനം പേരും പറയുന്നു.
ഉമ്മന്‍ ചാണ്ടിയാണ് രണ്ടാം സ്ഥാനത്ത്. 22.3 ശതമാനം പേര് അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ 6.3 ശതമാനം പിന്തുണയുമായി മൂന്നാമത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അധികാരം നിലനിര്‍ത്തുമെന്ന് സര്‍വ്വേയില്‍ പറയുന്നു.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 154 മുതല്‍ 163 വരെ സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. പ്രധാന എതിരാളികളായ ബിജെപി 98 മുതല്‍ 106 സീറ്റുകള്‍ നേടും. 294 അംഗ നിയമ സഭയില്‍ കോണ്‍ഗ്രസ് – ഇടത് സഖ്യത്തിന് 26 മുതല്‍ 34 വരെ സീറ്റുകള്‍ ലഭിക്കും. തൃണമൂല്‍ 43 ശതമാനം വോട്ടുകളും ബിജെപി 37.5 ശതമാനം വോട്ടുകളും നേടുമെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി 49 ശതമാനം പിന്തുണ.