തൃശ്ശൂര്‍: ജില്ലയില്‍ സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റില്‍. നേരത്തെ കുട്ടനാട്ടില്‍ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഇയാള്‍ തട്ടിപ്പു നടത്തിയതായാണ് ലഭിക്കുന്ന വിവരം. മുട്ടാര്‍ സ്വദേശിയായ യുവാവിന്റെ സഹായത്തോടെ തട്ടിപ്പു നടത്തിയെന്നാണു വിവരം.
25 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തി വന്നിരുന്നത്. മുട്ടാര്‍, കാവാലം, ചക്കംപാക്ക, പുല്ലങ്ങടി എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളില്‍നിന്ന് അധ്യാപക നിയമനം, നേവി ഫയര്‍ ഫോഴ്സ് ജോലി തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി പല തവണകളായാണ് പണം ഇയാള്‍ വാങ്ങിയത്.
പെരുമ്പാവൂര്‍ സ്വദേശിയായ ഐഎഎസ് ഉദ്യോഗസ്ഥന് എന്നാണ് ഉദ്യോഗാര്‍ഥികളോട് പറഞ്ഞിരുന്നത്. അധ്യാപക ജോലിക്കായി 10 ലക്ഷം രൂപയും നേവിയില്‍ ജോലിക്കായി 8 ലക്ഷവുമാണ് മുട്ടാര്‍ സ്വദേശികളായ യുവാക്കള്‍ നല്‍കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് അവസാന ഗഡു പണം വാങ്ങിയത്.
നേവിയില്‍ ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞതനുസരിച്ച്, പണം കൊടുത്ത യുവാവ് കൊച്ചി നേവല്‍ ബേസില്‍ തിരക്കിയപ്പോള്‍ അങ്ങനെ ഒരു റാങ്ക് ലിസ്റ്റ് ഇല്ല എന്നറിഞ്ഞതോടെയാണ് തട്ടിപ്പ് മനസിലായത്.