തിരുവനന്തപുരം: കുറിഞ്ഞി സംരക്ഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സേവ് കുറിഞ്ഞി കാംപെയിന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഈ മാസം 13ന് മൂന്നാറില്‍ കുറിഞ്ഞി വാക്കത്തോണ്‍ സംഘടിപ്പിക്കും. കുറിഞ്ഞിയെ സംരക്ഷിക്കുക-മൂന്നാറിനെയും എന്ന സന്ദേശം ഉയര്‍ത്തിയാണ് വാക്കത്തോണ്‍ നടത്തുന്നത്.
മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാരംഭിക്കുന്ന വാക്കത്തോണ്‍ ടൗണ്‍ ചുറ്റി പോസ്റ്റ് ഓഫീസ് ജംങ്ഷനില്‍ സമാപിക്കും.
1989 മുതല്‍ കുറിഞ്ഞി കാംപെയിന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുറിഞ്ഞി സംരക്ഷണ യാത്ര നടത്തി വരുന്നു. കുറിഞ്ഞി പൂക്കുന്ന വേളകളില്‍ കൊടൈക്കനാലില്‍ നിന്നും മൂന്നാറിലേയ്ക്ക് യാത്ര നടത്തിയിരുന്നു. വനത്തിലൂടെയുള്ള യാത്രക്ക് ഇരു സംസ്ഥാനങ്ങളിലും നിയന്ത്രണം വന്നതിനെ തുടര്‍ന്നാണ് വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ മാസം കൊടൈക്കനാലിലും വാക്കത്തോണ്‍ സംഘടിപ്പിച്ചിരുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 13ന് രാവിലെ 11ന് മുമ്പായി മൂന്നാര്‍ കെഎസ്ആര്‍ടിസി പരിസരത്ത് എത്തണമെന്ന് കണ്‍വീനര്‍ ജി.രാജ്കുമാര് അറിയിച്ചു. വിവരങ്ങള്‍ക്ക് 94464 37993, 94474 65029, 94472 66632.