തിരുവനന്തപുരം: കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും നീളമുള്ള ബജറ്റ് പ്രസംഗം ധനമന്ത്രി തോമസ് ഐസകിന്റേത്. ബജറ്റ് അവതരണത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ റെക്കോര്‍ഡ് ധനമന്ത്രി തോമസ് ഐസക് മറികടന്നു.
2 മണിക്കൂര്‍ 55 മിനിറ്റായിരുന്നു കെഎം മാണിയുടെ ബജറ്റ് അവതരണം. എന്നാല്‍ തോമസ് ഐസകിന്റെ ബജറ്റ് 3 മണിക്കൂര്‍ പിന്നിട്ടു. ഇന്ന് രാവിലെ 9 നാണ് സംസ്ഥാന ബജറ്റ് അവതരണം തുടങ്ങിയത്. ഈ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇന്ന് തോമസ് ഐസക് സഭയില്‍ അവതരിപ്പിക്കുന്നത്.
പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസ് വിദ്യാര്‍ത്ഥിയുടെ കവിത ചൊല്ലികൊണ്ടായിരുന്നു തോമസ് ഐസകിന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. ഏഴാംക്ലാസുകാരി സ്നേഹയുടെ കവിതയാണ് തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്. കേരളക്കരയെ നെഞ്ചോടു ചേര്‍ത്തുകൊണ്ടുള്ള പ്രഖ്യാപനമാണ് ബജറ്റിലേത്.
ഏപ്രില്‍ മുതല്‍ ക്ഷേമപെന്ഷന് 1600 ആയി ഉയര്‍ത്തുമെന്നതായിരുന്നു ധനമന്ത്രിയുടെ ആദ്യ പ്രഖ്യാപനം. ക്ഷേമപെന്‍ഷനില്‍ 100 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ ആരോഗ്യം, വിദ്യഭ്യാസം, ഡിജിറ്റല്‍ മേഖലയില്‍ അടക്കം നിരവധി പ്രഖ്യാപനങ്ങളാണ് നടത്തുന്നത്.