തിരുവനന്തപുരം: മദ്യവില വര്‍ധനയില്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളുമായുള്ള ഗൂഢാലോചനയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. ചെന്നിത്തലയ്ക്ക് വ്യക്തമായ മറുപടി നല്കി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും രംഗത്തെത്തി.
പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന് 14 ശതമാനം വില വര്‍ധിപ്പിച്ചു. 120 കോടിയുടെ അധിക വരുമാനം ഡിസ്റ്റിലറികള്ക്കുണ്ടായി. സംഭവത്തില്‍ 100 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുത്തതോടെ ഫണ്ട് കണ്ടെത്താനുള്ള നീക്കമാണിതെന്നും ചെന്നിത്തല ആരോപിച്ചു. വിലവര്‍ധനവ് സംബന്ധിച്ച് എകെജി സെന്ററില്‍ വച്ച് ചര്‍ച്ച നടന്നോ, മുഖ്യമന്ത്രിക്ക് അറിവുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, ചെന്നിത്തലയുടെ ആരോപണം എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് നിഷേധിച്ചു. മദ്യത്തിന്റെ വില നിശ്ചയിക്കുന്നത് ബെവ്കോ ഡയറക്ടര്‍ ബോര്‍ഡാണെന്നും അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നും ടിപി രാമകൃഷ്ണന് പറഞ്ഞു.
വിലവര്‍ധനവിന് മദ്യക്കമ്പനികള്‍ തന്നെ സമീപിച്ചിട്ടില്ല. സ്പിരിറ്റിന്റെ വിലയുടെ അടിസ്ഥാനത്തിലാണ് മദ്യത്തിന്റെ വാങ്ങല്‍ വില നിശ്ചയിക്കുന്നത്. 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ ആറ് ശതമാനം വര്‍ധന വരുത്തി. കാലങ്ങളായി സ്വീകരിക്കുന്ന നയം അനുസരിച്ചാണ് വിലവര്‍ധനയെന്നും മന്ത്രി വ്യക്തമാക്കി.