കൊടകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് പോലീസ് പിടിയില്‍. കൊടകരയിലാണ് സംഭവം. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അമ്പതുവയസ്സുകാരനായ ശിവനെയാണ് കൊടകര എസ്.ഐ ഷാജനും സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഡിസംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കോട്ടയം ഭാഗത്തായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.
എന്നാല്‍ പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്നറിഞ്ഞ് പ്രതി തമിഴ്നാട്ടിലേക്കു രക്ഷപ്പെടാന്‍ ശ്രമിച്ചു. നിത്യചെലവിനുള്ള പണത്തിനായി അഴകത്തെ വീട്ടില്‍ എത്തിയപ്പോഴാണ് പൊലീസ് തന്ത്രപരമായി ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ തോമസ്, വനിത സിവില്‍ പൊലീസ് ഓഫിസര്‍ വത്സല, സി.പി.ഒമാരായ സതീഷ്, അനീഷ് എന്നിവരും ഉണ്ടായിരുന്നു.