പാവറട്ടി: മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് മകന്. മര്‍ദ്ദനത്തില്‍ അമ്മയുടെ കണ്ണും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ മകന് ബൈജുവിനെതിരെ (45) പാവറട്ടി പോലീസ് കേസെടുത്തു. പുളിഞ്ചേരിപ്പടി പാലത്തിന് സമീപം പുത്തൂര്‍ വീട്ടില്‍ ജോണിയുടെ ഭാര്യ മേരിയുടെ(71) കണ്ണിനാണ് മകന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റത്.
കഴിഞ്ഞ ശനിയാഴ്ച മകന് വീട്ടിലെത്തി വഴക്കാരംഭിച്ചതോടെ മേരി പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു. മകന് മദ്യപിച്ചാണ് വഴക്കിടാനെത്തിയതെന്ന് മേരി പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം വീണ്ടും മകനെത്തി മര്‍ദിക്കുകയും തള്ളി താഴെയിട്ട് മുഖത്ത് ചവിട്ടുകയും ചെയ്യുകയായിരുന്നു. ആ മര്‍ദ്ദനത്തിലാണ് കണ്ണിന് പരുക്കേറ്റതെന്നു മേരി പറഞ്ഞു. കണ്ണില്‍ രക്തം തളം കെട്ടി നീര്‍ക്കെട്ട് വന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തൃശൂരിലെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.
കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുള്ളതായി ബന്ധുക്കള്‍ പറയുന്നു. മകനെതിരെ പരാതിയുമായി ബന്ധുക്കളും പോലീസിനെ സമീപിച്ചിട്ടുണ്ട്.