പാപ്പിനിശ്ശേരി: ദേശീയപാതയിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വ്യാപാരിക്ക് പരിക്ക്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിച്ചു തകരികയും ചെയ്തു. അപകടത്തില്‍ പാപ്പിനിശ്ശേരി കല്ലൈയ്ക്കല്‍ പള്ളിക്കു സമീപം വ്യാപാരിയായ പിപി ഷരീക്കിനാണ് (32) പരുക്കേറ്റത്.
ഇന്നലെ രാവിലെ 7.30ന് ദേശീയപാതകെഎസ്ടിപി റോഡ് ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. മൊബൈല്‍ ഫോണിന്റെ ബാറ്ററി പൂര്‍ണമായും കത്തിക്കരിഞ്ഞു. കണ്ണൂരിലേക്കു സാധനങ്ങളെടുക്കാന്‍ ഗുഡ്സ് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ മൊബൈലില്‍ നിന്നു പുക ഉയരുന്നതു കണ്ടു.
ഫോണ്‍ പുറത്തേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റുകയായിരുന്നു. ഓട്ടോറിക്ഷ ഇടിച്ചു തകര്‍ന്ന വൈദ്യുതി തൂണിന് കെഎസ്ഇബി അധികൃതര്‍ വ്യാപാരിയില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്തു.