നടുവില്‍: ഓണം വിളിപ്പാടകലെയെത്തുമ്പോഴേക്കും പൂക്കാലവും വന്നെത്തി. നാട്ടിന്‍പുറങ്ങളിലും പാറപ്പരപ്പുകളിലും വയലുകളുമെല്ലാം ഇനി പൂക്കള്‍ക്ക് സ്വന്തം. നാടുകാണി, മാവിലംപാറ, കൊളത്തൂര്‍, ഞണ്ടമ്പലം, കാരക്കുണ്ട്, ഏഴുംവയല്‍ തുടങ്ങിയ സ്ഥലങ്ങളിലെ പാറകളില്‍ നീലപരവതാനി വിരിച്ച് കാക്കപ്പൂക്കള്‍ വിരുന്നെത്തിക്കഴിഞ്ഞു.
പരിയാരം പഞ്ചായത്തിലെ എടക്കോം മഠം തട്ട്-പൊന്നുരുക്കിപ്പാറ റോഡിലൂടെ യാത്രചെയ്യുന്നവര്‍ക്ക് കണ്ണിന് കുളിര്‍മയേകി വിശാലമായ പ്രദേശമാകെ വിരിഞ്ഞുനില്ക്കുകയാണു ഓണക്കാലത്തിന്റെ മാത്രം പ്രത്യേകതയായ കാക്കപ്പൂ. ഒപ്പം നക്ഷത്രപ്പൂവ്, ചൂത്, പാറപ്പൂവ്, അഴുകണ്ണി, കൃഷ്ണപ്പൂവ് എന്നിവയുമുണ്ട്.
കാരക്കുണ്ടിനടുത്തുള്ള നെച്ചിക്കുളത്തിന്റെ ചുറ്റും കാക്കപ്പൂക്കള്‍ വിരിഞ്ഞതോടെ സന്ദര്‍ശകരും ധാരാളം എത്താന്‍ തുടങ്ങിയിട്ടുണ്ട്. നല്ല മഴ ലഭിച്ചതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് അപേക്ഷിച്ച് പൂക്കളുടെ സമൃദ്ധിയിലാണ് ചെങ്കല്‍പ്പാറകള്‍.