കണ്ണൂര്‍: വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎം കേന്ദ്രകമ്മറ്റിയംഗം എംവി ഗോവിന്ദന് മാസ്റ്ററെ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കുമെന്ന് സൂചന. ഇപി ജയരാജന് പ്രതിനീധികരിക്കുന്ന മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയാവും ഇക്കുറി സ്ഥാനാര്‍ത്ഥി.
ജയിംസ് മാത്യു രണ്ട് ടേം പൂര്‍ത്തിയാക്കിയ പശ്ചാത്തലാണ് മുതിര്‍ന്ന നേതാവായ എംവി ഗോവിന്ദന് മാസ്റ്ററെ കളത്തിലിറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്. ഇപി ജയരാജനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന്റെ കൂടെ പശ്ചാത്തലത്തിലാണ് എംവി ഗോവിന്ദനെ തളിപ്പറമ്പില്‍ ഇറക്കുന്നത്.
മന്ത്രിസ്ഥാനം രാജിവെച്ച് ഇപി ജയരാജനെ പാര്‍ട്ടി സെക്രട്ടറിയാക്കുന്ന കാര്യം നേരത്തെ ആലോചനയിലുണ്ടായിരുന്നു. എംവി ഗോവന്ദന് സംസ്ഥാന സെക്രട്ടറിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും സെക്രട്ടറി സ്ഥാനം ജയരാജന് നല്കാന് ഏറെക്കുറെ തീരുമാനമായിട്ടുണ്ട്.
മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയാവും ഇക്കുറി സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫില്‍ തിരിച്ചെത്തിയ എല്‍ജെഡിക്ക് കൂത്തുപറമ്പ് സീറ്റ് നല്‍കേണ്ടതിനാലാണ് അവിടുത്തെ സിറ്റിംങ് എംഎല്‍എയായ കെകെ ശൈലജ മട്ടന്നൂരിലേക്ക് മാറുന്നത്.
കൂത്തുപറമ്പ് ലഭിച്ചാല്‍ എല്‍ജെഡിയില്‍ നിന്നും മുന്‍മന്ത്രി കൂടിയായ കെപി മോഹനന് മത്സരിക്കും. രണ്ട് ടേം പൂര്‍ത്തിയായ എംഎല്‍എമാരായ ടിവി രാജേഷ്, ജയിംസ് മാത്യൂ, സി കൃഷ്ണന് എന്നിവര്‍ മത്സര രംഗത്തുണ്ടാവില്ല. പയ്യന്നൂരില്‍ പി ജയരാജന്, ടി ഐ മധുസൂദനന് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.