തളിപ്പറമ്പ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ പുറത്തേക്കു തെറിച്ചു വീണു ഗുരുതരമായി നട്ടെല്ലിനു പരിക്കേറ്റ് പറ്റി ജീവിതം വീല്‍ചെയറിലായ പരിയാരം പൊയില്‍ 15 ഏക്രയില്‍ താമസിക്കുന്ന ബൗഷാദിനായി ബിരിയാണി ഫെസ്റ്റ് ഒരുങ്ങുന്നു. ചികിത്സയ്ക്ക് വേണ്ടിയാണ് ചിരാത് ട്രസ്റ്റ് പ്രവര്‍ത്തകര്‍ ബിരിയാണി ഫെസ്റ്റ് നടത്തുന്നത്.
മംഗളൂരുവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള ബന്ധുവിനെ സന്ദര്‍ശിച്ചു തിരിച്ചു വരുമ്പോഴാണ് ബൗഷാദിനു വീണു പരുക്കേറ്റത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ബൗഷാദ്. ഇപ്പോള്‍ ചികിത്സക്ക് മാത്രം പ്രതിമാസം 10000 രൂപയോളം ചെലവുണ്ട്.
എന്നാല്‍, ഇതു താങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണു ബൗഷാദും കുടുംബവും. ഈ സാഹചര്യത്തിലാണു കണ്ണൂര്‍ രൂപതാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചിരാത് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ ബിരിയാണി ഫെസ്റ്റുമായി സഹായത്തിനെത്തിയത്. 10ന് നടത്തുന്ന ഫെസ്റ്റില്‍ 100 രൂപയ്ക്കു ബിരിയാണി വില്‍ക്കും. ലഭിക്കുന്ന ലാഭം അത്രയും ബൗഷാദിനു നല്‍കും.