തിരുവനന്തപുരം: വീട്ടില്‍ മതപഠനം നടത്താനെത്തി മദ്രസ അധ്യാപകന് പതിനൊന്ന് വയസുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത് മാസങ്ങളോളം. തിരുവനന്തപുരത്താണ് സംഭവം. 11കാരനെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞതോടെ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കൊയ്ത്തൂര്‍ക്കോണം കുന്നുകാട് ദാറുസ്സലാമില്‍ അബ്ദുല്‍ ജബ്ബാര്‍(58)നെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അബ്ദുല്‍ ജബ്ബാറിന്റെ വീട്ടിലെത്തിയാണ് വിദ്യാര്‍ത്ഥി മതപഠനം നടത്തിയിരുന്നത്.
തുടര്‍ന്ന് മാസങ്ങളോളം വിദ്യാര്‍ത്ഥിയെ പീഡനത്തിന് ഇരയാക്കി. വിവരം അറിഞ്ഞ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് സി.ഐ ഗോപി. ഡി, എസ്.ഐ അജീഷ്, എ.എസ്.ഐ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അബ്ദുല്‍ ജബ്ബാറിനെ അറസ്റ്റ് ചെയ്തത്.
പ്രതിയെ പോക്സോ ചുമത്തി റിമാന്‍ഡ് ചെയ്തു.