ആലപ്പുഴ: കോണ്‍ഗ്രസില്‍ വീണ്ടും രാജി. ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയും കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ബൈജു കലാശാല കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു. വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ബൈജു കലാശാല. ബൈജു കലാശാലക്കൊപ്പം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജെ അശോക് കുമാറും ജോസ് കെ മാണി ഗ്രൂപ്പില്‍ ചേര്‍ന്നു.
മതേതര നിലപാട് സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അണികളെ വഞ്ചിച്ചുവെന്ന് ഇരുവരും ആരോപിച്ചു. തോറ്റു തുന്നം പാടിയിട്ടും നേതാക്കള്‍ തമ്മിലടിച്ച് കോണ്‍ഗ്രസ് ശിഥിലമാകുന്നു. വര്‍ഗീയതയെ ചെറുക്കാനും സാമൂഹ്യനീതി സംരക്ഷിക്കാനും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്നും കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം ജില്ല അദ്ധ്യക്ഷന്‍ വിസി ഫ്രാന്‍സിസ്, സംസ്ഥാന ഉന്നതാധികാര സമിതി അംഗം വിടി ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎന്‍ പ്രമോദ് നാരായണന്, സംസ്ഥാന സറ്റിയറിങ് കമ്മിറ്റി അംഗം ജെന്നിങ്സ് ജേക്കബ്ബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.