കൊടുങ്ങല്ലൂര്‍: പിതാവിനെ മകന് തലയ്ക്കടിച്ചു കൊന്നു. തര്‍ക്കത്തിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കാര കാതിയാളം പഞ്ചായത്ത് കുളത്തിനു സമീപം മണ്ണാട്ടറ ശിവരാമന് (78) ആണു മരിച്ചത്.
മകന് സംജിത്തിനെ (കണ്ണന്32) കൊലക്കേസ് ചുമത്തി കസ്റ്റഡിയി ലെടുത്തു. ഞായര്‍ രാത്രി 10.40 ന് ബഹളത്തെ തുടര്‍ന്നു പട്ടിക കൊണ്ട് ശിവരാമന്റെ തലയ്ക്ക് അടിക്കുകയായിരുന്നെന്നു പോലീസ് പറയുന്നു. വീണു പരിക്കേറ്റ സംജിത്തിന്റെ തലയില്‍നിന്നു രക്തമൊഴുകി.
ഇതു കണ്ട ശിവരാമന് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു ഓട്ടോറിക്ഷ വിളിക്കാന്‍ ജംഗ്ഷനിലേക്ക് ഓടുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ദിരയാണ് ശിവരാമന്റെ ഭാര്യ. മകള്‍: സന്ദീപ. മരുമകന്: സംജദ്.