തിരുവനന്തപുരം: തലസ്ഥാനത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാവായിക്കുളത്താണ് സംഭവം. നൈനാംകോണം സ്വദേശിയായ സഫീര്‍, മകന് അല്‍ത്താഫ് എന്നിവരാണ് മരിച്ചത്.
മൂത്തമകന് അല്‍ത്താഫിനെ വീടിനുള്ളില്‍ കെട്ടിയിട്ട് കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഇളയ മകനൊപ്പം സഫീര്‍ കുളത്തില്‍ ചാടിയതായുള്ള സംശയത്തെ തുടര്‍ന്ന് ക്ഷേത്ര കുളത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് സഫീറിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. മൂത്ത മകനെ കൊലപ്പെടുത്തിയ ശേഷം ഇളയമകനുമൊത്ത് സഫീര്‍ കുളത്തില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഫീറിന്റെ ഓട്ടോറിക്ഷ സമീപത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിനടുത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതും സംഭവം പുറംലോകമറിഞ്ഞതും.
കുട്ടിയുടെ ഉമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയാണ്. കുടുംബവഴക്കാണ് കൂട്ട മരണത്തിന് കാരണമെന്നാണ് സൂചന. സഫീറും രണ്ടുമക്കളുമായിട്ടായിരുന്നു താമസം. ഭാര്യയുമായി സഫീര്‍ പിണക്കത്തിലാണും ഭാര്യ മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നുമാണ് അയല്‍വാസികള്‍ പറഞ്ഞത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അമ്മയെ ഉള്‍പ്പെടെ ചോദ്യം ചെയ്യും. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.