കൊച്ചി: ബാങ്ക് വായ്പാ കുടിശിഖയുടെ പേരില്‍ ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കുന്ന കേസില്‍ തുടര്‍ നടപടികള്‍ക്ക് സമയം നീട്ടി ചോദിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ധനമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കിടപ്പാടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ കൂടി കക്ഷിയായ നിലയ്ക്കാണ് ഈ തീരുമാനം. സമയം നീട്ടി ലഭിക്കുകയാണെങ്കില്‍ ഈ സമയത്തിനുള്ളില്‍ ബാങ്ക് പ്രതിനിധികളും കിടപ്പാടം ലേലത്തിലെടുത്തയാളുമായി ചര്‍ച്ച നടത്തി ഒത്തുതീര്പ്പിലെത്താമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ജപ്തിയില്‍ നിന്ന് ബാങ്ക് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ എട്ടു ദിവസമായി പ്രീത ഷാജി വീടിനു മുന്നില്‍ ചിതയൊരുക്കി നിരാഹാരസമരം നടത്തുകയാണ്. പ്രശ്നത്തില്‍ അനുകൂല തീരുമാനമുണ്ടാകാതെ നിരാഹാര സമരം പിന്‍വലിക്കില്ലെന്നാണ് പ്രീത ഷാജിയുടെ നിലപാട്.