കോഴിക്കോട്: കര്‍ഷക സമരം ആളിക്കത്തുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിനു പിന്തുണയുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്തെത്തിയിരുന്നു. ബിന്ദു അമ്മിണിയെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി സന്ദര്‍ശനം നടത്തിയത്. ഇതിന്റെ വീഡിയോ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സമരത്തിലേക്ക് ബിന്ദുവിനെ വിളിച്ചത് ഫിലിം മേക്കറും ഡോക്കുമെന്റ് ഡയറക്ടറുമായ ഗോപാല്‍ മേനോന് ആണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.
അതേസമയം, ബിന്ദു അമ്മിണിയെ ട്രോളി സോഷ്യല്‍ മീഡിയ. സന്ദീപ് വചസ്പതി അടക്കമുള്ളവര്‍ ഇവരുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ബിന്ദു അമ്മിണി കേരളത്തിലെ അറിയപ്പെടുന്ന കൃഷിക്കാരി ആണെന്ന് അധികമാര്‍ക്കും അറിയില്ലല്ലോ എന്ന പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.
‘ചേച്ചിയുടെ കൃഷി കേരളത്തില്‍ അത്ര ക്ലച്ച് പിടിക്കാത്ത കൊണ്ടായിരിക്കും ഉത്തരേന്ത്യയില്‍ കൃഷി ഇറക്കാന്‍ ഇറങ്ങിയിരിക്കുന്നത്. കാര്‍ഷിക ബില്ലിനെതിരായ സമരത്തിന്റെ ഗതി ഇതോടെ മനസ്സിലായല്ലോ’. – എന്നൊക്കെ പോകുന്നു പ്രതികരണങ്ങള്‍.