പരിയാരം: സമൂഹ അടുക്കളയില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും ജനകീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയാണ് 49കാരി ടി സുലജ. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നിന്നും സിപിഎം പ്രതിനിധിയായാണ് സുലജ ജയിച്ച് കയറിയത്.
യുഡിഎഫിന് 3 അംഗങ്ങളുണ്ടായിട്ടും എതിരില്ലാതെ ടി സുലജയെ തെരഞ്ഞെടുക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സമൂഹ അടുക്കളയിലെ ജീവനക്കാരിയായി ജോലി ചെയ്യുന്നതിനിടയിലാണ് സുലജ തെരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിയത്. 2010 വരെ പഞ്ചായത്ത് അംഗമായും 2010 മുതല്‍ 2015 വരെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.
അതിനു ശേഷമാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സിഐടിയുവിന്റെ നേതൃത്വത്തിലുളള സഹകരണ ഹോട്ടലില്‍ പ്രവര്‍ത്തിച്ച സമൂഹ അടുക്കളയിലെ ജീവനക്കാരിയായത്. കൊവിഡ് കാലത്തും സമൂഹ അടുക്കളയില്‍ നിറ സാന്നിധ്യമായിരുന്നു സുലജ. സമൂഹ അടുക്കളയിലെ പ്രവര്‍ത്തന അനുഭവം കൂടുതല്‍ കരുത്തു നല്‍കുമെന്ന് സുലജ പ്രതികരിക്കുന്നു.