തളിക്കുളം: മുട്ടയിട്ട നിലയില്‍ കണ്ടെത്തിയ ഉടുമ്പിനെ കണ്ടെത്തി. അപൂര്‍വ്വമെന്ന് പഴമക്കാരും പ്രതികരിക്കുന്നു. ഇതോടെ ഉടുമ്പിന്റെ സംരക്ഷണം അനിമല്‍ സ്ക്വാഡ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. തൊഴുത്തുംപറമ്പില്‍ പ്രകാശന്റെ വീടിന്റെ പോര്‍ച്ച് സമീപത്താണ് കഴിഞ്ഞ ദിവസം ഉടുമ്പിനെ മുട്ടയിട്ട നിലയില്‍ കണ്ടത്.
ആള് പെരുമാറ്റമുണ്ടായിട്ടും ഉടുമ്പ് മുട്ടയ്ക്ക് കാവലിരിക്കുകയാണ്. തെരുവുനായ് ശല്യം മൂലം ഉടുമ്പിന്റെ സംരക്ഷണം പ്രശ്നമായി മാറിയതിന്റെ അടിസ്ഥാനത്തിലാണ് സംരക്ഷണം ഏറ്റെടുത്തത്. വിവരം നല്കി എത്തിയ തളിക്കുളം അനിമല്‍ സ്ക്വാഡ് പ്രവര്‍ത്തകര്‍ ഉടുമ്പിനെയും മുട്ടയെയും സംരക്ഷിക്കാനായി ഏറ്റെടുത്ത് സ്ക്വാഡിന്റെ ഓഫിസില്‍ സൗകര്യമൊരുക്കി.
ഉടുമ്പിന്റെ മുട്ട വിരിയുംവരെ സംരക്ഷണമൊരുക്കാന്‍ ഫോറസ്റ്റ് അധികൃതര്‍ അനിമല്‍ സ്ക്വാഡ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സ്ക്വാഡിലെ പിആര്‍ രമേഷ്, പിആര്‍ റജില്‍, സത്യന് വാക്കാട്ട്, കെകെ ഷൈലേഷ് എന്നവര്‍ ചേര്‍ന്നാണ് ഉടുമ്പിനെ പിടികൂടിയത്.