കൊല്ലം: തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന്റെ പേരില്‍ തൊഴിലുറപ്പ് ജോലി നിഷേധിക്കുന്നതായി പരാതി. കൊല്ലം കടയ്ക്കല്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്വതന്ത്രയായി മല്‍സരിച്ച അജിതയ്ക്കും ഭര്‍ത്താവുമാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്.
അജിത പത്തുവര്‍ഷത്തിലധികമായി തൊഴിലുറപ്പ് ജോലിക്ക് പോകുന്നുണ്ട്. സിപിഎം പ്രവര്‍ത്തകയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്നു പുറത്തായി. ഈക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്രയായി വാര്‍ഡില്‍ മല്‍സരിച്ച് ഇടതുസ്ഥാനാര്ത്ഥിയോട് പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം തൊഴിലുറപ്പ് ജോലിക്ക് എത്തിയപ്പോഴാണ് അറിയുന്നത് അജിതയുടെയും ഭര്‍ത്താവ് വിമല്‍കുമാറിന്റെയും പേര് പട്ടികയില്‍ നിന്നു വെട്ടിയെന്ന്. എന്നാല്‍ പുതിയ പട്ടികയില്‍ ഇരുവരുടെയും പേരില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നു.