തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്റ്റേജ് ഷോകള്‍ നടത്താന്‍ അനുമതി. മലയാള സിനിമ പിന്നണി ഗായകരുടെ സംഘടനയായ സമം, മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകള്‍ വേണ്ടെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതിലാണ് ഇളവ് വരുത്തിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവത്തിന് ക്ഷേത്രകലകള്‍ സംഘടിപ്പിക്കാം. സ്റ്റേജ് ഷോകള്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി സംഘടിപ്പിക്കാനും തീരുമാനമായി.ഡിസംബര്‍ മുതല്‍ മെയ് മാസം വരെയാണ് കേരളത്തില്‍ ക്ഷേത്ര ഉത്സവ സീസണായി കണക്കാക്കുന്നത്.
തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിവ് 1250 ക്ഷേത്രങ്ങളാണുള്ളത്. കൊവിഡ് വ്യാപന ഭിഷണി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ഉത്സവം ആചാരപരമായ ചടങ്ങുകളില്‍ മാത്രം ഒതുക്കാന്‍ ബോര്‍ഡ് നേരത്തെ ഉത്തരവിറക്കിയരുന്നു. സ്റ്റേജ് ഷോകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.
എന്നാല്‍ ഉത്തരവിനെതിരെ വിമര്‍ശനം ഉയര്‍ന്നു. സംഗീതം , നാടകം, മിമിക്രി, ക്ഷേത്ര കലകള്‍ എന്നിവ അവതരിപ്പിക്കുന്ന കലാകാരന്മാര്ക്ക് തൊഴില്‍ നിഷേധിക്കുന്ന ഉത്തരവാണിതെന്നായിരുന്നു വിമര്‍ശനം.തുടര്‍ന്ന് പിന്നണിഗായകരുടെ സംഘടനയായ സമം ഉള്‍പ്പെടെ കലാകാരന്മാരുടെ നിരവധി കൂട്ടായാമകള് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയായിരുന്നു.