കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടപടികള്‍ അവസാനിപ്പിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ വി. എസ് അച്യുതാനന്ദന് നല്കിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും.
ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ താനുമായി ചേര്‍ന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ബന്ധുവായ കെ. എ റൗഫ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലിസ് 2011ല്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ 2017 ഡിസംബര്‍ 23ന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചു. ഈ നടപടിക്കെതിരെയാണ് ഹരജി.