കോഴിക്കോട്: താമരശ്ശേരി റേഞ്ചിലെ മട്ടിക്കുന്നില്‍ മലമാനിനെ വേട്ടയാടി കൊന്ന കേസില്‍ കോഴിക്കോട് നാല് പേര് അറസ്റ്റിലായി. കേരക്കാട് സ്വദേശി മാനു എന്ന റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്കരന്, മഹേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്.
ഈ കേസില്‍ ഇനിയും അഞ്ചു പേരെ കൂടി പിടികൂടാനുണ്ട്. വനത്തോട് ചേര്‍ന്ന തോട്ടത്തിലാണ് ഇവര്‍ വേട്ടയാടി മലമാനിനെ കൊന്ന് ഇറച്ചിയാക്കിയത്. പ്രതികളുടെ പക്കല്‍ നിന്ന് 102 കിലോ മലമാന്‍ ഇറച്ചിയും കൊമ്പും പിടികൂടി.