തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ 8 സീറ്റ് ചോദിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കി തുഷാര്‍ വെള്ളാപ്പള്ളി. ആഗസ്റ്റ് 9 ന് എന്‍ഡിഎ സീറ്റ് ചര്‍ച്ച നടക്കാനിരിക്കെയാണ് മുന്നറിയിപ്പുമായി ബിഡിജെഎസ് രംഗത്തെത്തിയത്.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായും കൂടികാഴ്ച നടത്തിയ ശേഷമാണ് തുഷാറിന്റെ പ്രതികരണം. ബിഡിജെഎസ് ഇല്ലാത്ത ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ അനുഭവം തുഷാര്‍ ബിജെപിയെ ഓര്‍മിപ്പിച്ചു.