പത്തനംതിട്ട: മക്കളെ നടുറോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. വെട്ടിപ്പുറം സ്വദേശി ബീനയാണ് പൊലീസ് പിടിയിലായത്. ഒന്‍പതും പതിമൂന്നും വയസുള്ള ആണ്‍കുട്ടികളെ റോഡില്‍ ഉപേക്ഷിച്ചാണ് ഇവര്‍ കാമുകനൊപ്പം പോയത്.
കടമനിട്ടയില്‍ നിന്നാണ് യുവതി പൊലീസ് പിടിയിലായത്. കഴിഞ്ഞ പതിനാലാം തിയതി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് മക്കളെയും കൂട്ടി പോയതാണ് ബീന. പക്ഷേ ബന്ധു വീടിന് സമീപത്തെ റോഡില്‍ വെച്ച് ബീന മക്കളെ ഉപേക്ഷിക്കുകയും, അവിടെ കാത്തു നിന്ന കാമുകന് രതീഷിന് ഒപ്പം കടന്നു കളയുകയുമായിരുന്നു.
പിന്നാലെ ഇവര്‍ രാമേശ്വരം തേനി ബെംഗ്ലരൂ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി. വിനോദ യാത്ര കഴിഞ്ഞ് ഇരുവരും കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴുയുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. സിം മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു പ്രതികളുടെ സഞ്ചാരം.
ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര വനിത ജയിലേക്കും രതീഷിനെ കൊട്ടാരക്കര ജയിലേക്കുമാണ് മാറ്റിയത്. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷ്. നിരവധി കേസുകളില്‍ പ്രതിയുമാണ്.