ചാവക്കാട്: ഉഡുപ്പിയില്‍ വാഹനാപകടത്തില്‍ ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്ക് സമീപംകോളനി പരേതനായ മുഹമ്മദിന്റെ മകന് അമ്പലത്തുവീട്ടില്‍ നിഷാദാണ് മരിച്ചത്. 38 വയസായിരുന്നു.
ചാവക്കാട് പൊന്നാനി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ‘ബാബുരാജ്’ ബസിലെ ഡ്രൈവറായിരുന്നു നിഷാദ്. പിന്നീട് മത്സ്യ വ്യാപാര കമ്പനിയുടെ മത്സ്യ വിതരണ വണ്ടിയിലെ ഡ്രൈവറായി. ഉഡുപ്പിയില്‍ വെച്ചായിരുന്നു അപകടം നടന്നത്.
നിഷാദ് ഓടിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പഞ്ചര്‍ മാറ്റുന്നതിനിടെ ബൈക്ക് ഇടിച്ചാണ് അപകടം. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഒരാഴ്ച മുമ്പാണ് നാട്ടില്‍നിന്ന് പോയത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിഎംഎസ് ബസ് തൊഴിലാളി യൂണിയന് പ്രവര്‍ത്തകനാണ്. പരേതയായ ഐഷാബിയാണ് മാതാവ്. ഭാര്യ: ഷമീര്‍. മക്കള്‍: നഹന ഫാത്തിമ, നിഹാല്‍.