കോഴിക്കോട്: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചു. പൊതുമേഖല സ്ഥാപനമായ ‘കിറ്റ്കോ’ ആണ് പഠനം നടത്തുന്നത്. പഠനസംഘം മുത്തപ്പന്‍പുഴയിലെത്തി പ്രവൃത്തികള്‍ ആരംഭിച്ചു.
കോടഞ്ചേരി പഞ്ചായത്തില്‍നിന്ന് ആരംഭിച്ച് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ എത്തുന്ന തുരങ്കപ്പാതയുടെ സര്‍വേയും പദ്ധതി പൂര്‍ത്തീകരണവും കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ആണ് നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം പദ്ധതിയുടെ സര്‍വേ പൂര്‍ത്തീകരിച്ചിരുന്നു.
പദ്ധതിയിലെ നാലു സാധ്യത അലൈന്‍മന്റെില്‍ രണ്ടാമത്തെ അലൈന്മന്റൊയ സ്വര്‍ഗംകുന്ന് -മീനാക്ഷി ബ്രിഡ്ജ് അലൈന്മന്റൊണ് അനുയോജ്യമെന്ന് കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് കണ്ടെത്തിയിട്ടുണ്ട്. സര്‍വേ പ്രകാരമുള്ള അലൈന്മെന്റ് അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തിന് 685 കോടി രൂപ ആണ് കിഫ്ബി മുഖേന അനുവദിച്ചത്. 1000 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. 6.91 കിലോ മീറ്റര്‍ ആണ് തുരങ്കത്തിന്റെ നീളം
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിവസം നൂറ് പദ്ധതികള്‍ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തുരങ്കപാതയുടെ നിര്‍മ്മാണം പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിയിലാണ് പാത അവസാനിക്കുക.
രണ്ടു വരിയില്‍ മുറിപ്പുഴയില്‍ നിന്നുമാരംഭിച്ച് കള്ളാടിയില്‍ അവസാനിക്കുന്ന തരത്തില്‍ 7.826 കി.മീ നീളത്തിലാണ് തുരങ്ക പാതയുടെ നിര്‍മ്മാണം. ടണലിന്റെ നീളം 6.910 കി.മീറ്ററായിരിക്കും. ഇരവഞ്ഞിപ്പുഴയ്ക്ക് കുറുകെ 70 മീറ്റര്‍ നീളത്തില്‍ പാലവും തെക്കു ഭാഗത്ത് 750 മീറ്ററും വടക്കുഭാഗത്ത് 200 മീറ്ററും അപ്രോച്ച് റോഡുകളുമുണ്ടാവും. 80 കിമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാവുന്ന ഈ റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ താമരശേരി ചുരം കയറാതെ വയനാട്ടില്‍ എത്താം.