ഇരിങ്ങാലക്കുട: മയക്കുമരുന്ന് എങ്ങനെ ഒളിപ്പിച്ചാലും കാര്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് റാണിയ റൂറല്‍ പോലീസിന്റെ കെ9 ഡോഗ് സ്ക്വാഡിലെ പോലീസ് നായയാണ് റാണി. റാണിയുടെ നേത്വത്വത്തില്‍ ജില്ലയിലിലെ വിവിധയിടങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തി.
ക്രിസ്മസ്പുതുവത്സരത്തോടനുബന്ധിച്ച് പോലീസും എക്സൈസും ചേര്‍ന്ന് നടത്തിയ പരിശോധനകളിലാണ് റാണി മികവ് തെളിയിച്ചത്. കഞ്ചാവ് അടക്കമുള്ള നിരോധിത ലഹരി മരുന്നിന്റെ വന്‍ശേഖരമാണ് 3 വയസ്സ് പ്രായമുള്ള ഡോബര്മാന് ഇനത്തില്‍ പെട്ട റാണി കണ്ടെത്തിയത്. വെള്ളാങ്ങല്ലൂര്‍ നെടുങ്കാണത്ത് വീട്ടില്‍ നിന്ന് 3000 ഓളം പാക്കറ്റ് നിരോധിത പാന്മസാലയും പുറത്താട് കടയില്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന പാന്മസാലയും കണ്ടെത്തിയിരുന്നു.
മാമ്പ്ര എരയാംകുടിയില്‍ സുകുവിന്റെ പറമ്പില്‍ നിന്ന് മണ്ണിനടിയില്‍ ഒളിപ്പിച്ചിരുന്ന 100 ഓളം പാന്‍മസാല പാക്കറ്റുകളാണ് പിടിച്ചെടുത്തത്. മുരിങ്ങൂര്‍ കുറ്റിപ്പറമ്പില്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബഡിനുള്ളില് നിന്ന് 100 ഗ്രാം കഞ്ചാവും മാന്തി പുറത്തെടുത്തു ഈ റാണി.