കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പത്ത് ദിവസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒന്നരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണ മിശ്രിതം. ഈ മാസം മാത്രം ഇതുവരെ 3953 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് അധികൃതര്‍ പിടികൂടിയത്. ഇതിന്റെ ആകെ വിപണി മൂല്യം ഏകദേശം 1.74 കോടി രൂപ വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം രാവിലെ 828.2 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് അധികൃതര്‍ പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന്
എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ താമരശ്ശേരി സ്വദേശി മാലിക് അസ്റത്തിന്റെ ശരീരത്തില്‍നിന്നാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്.
കാപ്സ്യൂള്‍ രൂപത്തിലാക്കി നാലു പാക്കറ്റുകളിലായിട്ടാണ് ഇയാള്‍ സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അസി. കമ്മിഷണര്‍ കെവി രാജന്റെ നിര്‍ദേശ പ്രകാരം സൂപ്രണ്ടുമാരായ കെകെ പ്രവീണ്‍കുമാര്‍, സന്തോഷ് ജോണ്‍, ഇന്‍സ്പെക്ടര്‍മാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസല്‍, ഹെഡ് ഹവീല്‍ദാര്‍ എം സന്തോഷ്കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണത്തിന് വിപണിയില്‍ 40 ലക്ഷം രൂപ വില വരുമെന്നാണ് അധികൃതര്‍ പറഞ്ഞത്.