ചെറുപുഴ: അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കാറിലിരുന്ന് സത്യപ്രതിജ്ഞ ചെയ്ത് പഞ്ചായത്തംഗം. ചെറുപുഴ പഞ്ചായത്തിലെ 2-ാം വാര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സിപിഎമ്മിലെ എം ബാലകൃഷ്ണനാണു കാറിലിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ബാലകൃഷ്ണന് പരിക്കേറ്റത്. തുടര്‍ന്നു ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ്. ഇന്നലെ മുതിര്‍ന്ന അംഗമായ ബാലകൃഷ്ണനായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടിരുന്നത്. എന്നാല്‍ പരിക്കേറ്റ കാര്യം റിട്ടേണിങ് ഓഫിസര്‍ ടിആര്‍ സുരേഷിനെ അറിയിച്ചു.
ഇതേത്തുടര്‍ന്നു പ്രായം കൂടിയ രണ്ടാമത്തെ അംഗമായ കെഎഫ് അലക്സാണ്ടര്‍ ആണു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്നു മറ്റുളളവര്‍ക്ക് ഇദ്ദേഹമാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ഏറ്റവും ഒടുവിലാണ് ബാലകൃഷ്ണന് എത്തിയത്. എഴുതി നല്കിയ പ്രതിജ്ഞ അദ്ദേഹം കാറിലിരുന്ന് ചെയ്യുകയായിരുന്നു.