മാനന്തവാടി: വെള്ളമുണ്ട -നിരവില്‍പുഴ റൂട്ടില്‍ ഇന്ന് മുതല്‍ സന്ധ്യാസമയത്ത് സ്വകാര്യ ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും. വൈകീട്ട് 5.45 ന് നിരവില്‍ പുഴയില്‍ നിന്ന് മാനന്തവാടിയിലേക്കും തിരിച്ച് രാത്രി 7.25 ന് മാനന്തവാടിയില്‍ നിന്ന് നിരവില്‍ പുഴയിലേക്കുമാണ് ബസ് സര്‍വീസ്.
ലോക്ഡൗണിന് ശേഷം ബസ് സര്‍വീസ് പുനഃരാരംഭിച്ചപ്പോള്‍ ഏഴ് മണിക്ക് ശേഷം ഈ റൂട്ടില്‍ ബസ് ഉണ്ടായിരുന്നില്ല. ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും
യാത്രക്കാര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.
ഈ ഭാഗങ്ങളിലേക്ക് വൈകീട്ട് ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ കോഴിക്കോട്, കല്‍പ്പറ്റ, ബത്തേരി ഭാഗങ്ങളില്‍ നിന്ന് സന്ധ്യക്ക് അല്പം വൈകിയെത്തുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.
.