തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇത്രയും മികച്ച വിജയം നേടി തന്നതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനോടും കേന്ദ്രമന്ത്രി വി. മുരളീധരനോടും നന്ദി പറഞ്ഞ് മന്ത്രി എകെ ബാലന്. അവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഇത്ര വലിയ വിജയം കിട്ടുമായിരുന്നില്ലെന്ന് പരിഹസിച്ച് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കാഴ്ച വയ്ക്കുന്ന മികച്ച മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടുതരത്തിലാണ് അവര്‍ ഇടതുമുന്നണിയെ സഹായിച്ചത്- ഒന്ന്, അധികാരത്തില്‍ എത്തിയാല്‍ കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. രണ്ട്, ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള നാല് മിഷനുകളും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞു. അതോടൊപ്പം ഇന്നേവരെ ഒരു പാര്‍ട്ടിയും മുന്നണിയില്‍ ചേര്‍ത്തിട്ടില്ലാത്ത ജമാ അത്തെ ഇസ്ലാമിയെ മുന്നണിയില്‍ ചേര്‍ക്കുമെന്നും പറഞ്ഞു, അധികാരം കിട്ടിയാല്‍ അവര്‍ക്കും പങ്ക് നല്‍കും എന്ന് പറഞ്ഞു. ഇതാണ് യഥാര്‍ഥത്തില്‍ കേരളത്തിലെ ജനത തിരിച്ചറിഞ്ഞത്- മന്ത്രി പറഞ്ഞു.
ഇതുപോലെ വിഡ്ഢിത്തം നിറഞ്ഞ ഒരു തീരുമാനം അവര്‍ രേഖപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയ വിജയം എല്‍ഡിഎഫിന് ലഭിക്കില്ലായിരുന്നുവെന്നും പരിഹാസ രൂപേണ മന്ത്രി പറഞ്ഞു. അതേസമയം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തോടെ ഇടതുതരംഗമാണെവിടേയും. 5 കോര്‍പറേഷനുകളിലും 35 മുന്‍സിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 111 ബ്ലോക് പഞ്ചായത്തുകളിലും 515 ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലാണ്.