കൊച്ചി; വിലയിലെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുത്തനെ ഉയരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചും. ഇതോടെ ഒരു പവന്റെ വില 36,960 രൂപയായി ഉയര്‍ന്നു. ഗ്രാമിനാകട്ടെ 40 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് വില 4620 രൂപയുമായി.
ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. കൂടാതെ അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 1,852.01 ഡോളര്‍ നിലവാരത്തിലാണ്. കഴിഞ്ഞ വ്യാപരദിനത്തില്‍ 1.4ശതമാനമാണ് വില കൂടിയത്.
എന്നാല്‍ കോമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,571 രൂപയാണ് വില. ഡോളര്‍ സൂചികയിലെ തളര്‍ച്ചയാണ് സ്വര്‍ണം സുവര്‍ണ്ണ അവസരമാക്കിയത്.