ഇരിട്ടി: തെരഞ്ഞെടുപ്പ് ദിനത്തില്‍ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനയില്‍ നാല് നാടന്‍ ബോംബുകള്‍ കണ്ടെത്തി. മുഴക്കുന്ന് പഞ്ചായത്തിലെ നെല്ല്യാട് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
കാക്കയങ്ങാട് നെല്ല്യാട് റോഡരികില്‍ കലുങ്കിനടിയില്‍ ബക്കറ്റിലും ബാഗിലുമായി സൂക്ഷിച്ച നാടന്‍ ബോംബുകളാണ് കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള നാടന്‍ ബോംബുകള്‍ അടുത്ത കാലത്ത് നിര്‍മിച്ചവയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിക്കുന്നു.
ഇവ ബോംബ് സ്ക്വാഡിന് കൈമാറി നിര്‍വീര്യമാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമായതിനാല്‍ പോലീസ് വന്‍ സുരക്ഷ ഒരുക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയും മുഴക്കുന്നില്‍ എത്തിയിരുന്നു.