കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുമ്പേ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോഴിക്കോട് മുക്കത്ത് മൂന്ന് നേതാക്കളെ പുറത്താക്കി. കെസി മൂസ, പ്രസാദ് ചേനാംതൊടിക, എന്‍പി ഷംസുദ്ദീന് എന്നിവരെയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പുറത്താക്കിയത്. ആറ് വര്‍ഷത്തേയ്ക്കാണ് നടപടി.
മൂവരും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ചോദ്യം ചെയ്ത് പരസ്യമായി രംഗത്തെത്തിയവരാണ്. ഇവരെ വോട്ടിംഗ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പുറത്താക്കിയത്. അതേസമയം നേതാക്കളുടെ പുറത്താക്കല്‍ കോണ്‍ഗ്രസില്‍ പുതിയ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയിരുന്നെങ്കിലും പ്രദേശികമായ നീക്കുപോക്കുകള്‍ക്ക് തടസമില്ലെന്നായിരുന്നു ചില നേതാക്കളുടെ നിലപാട്.