കൊട്ടിയം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 93കാരന് അറസ്റ്റില്‍. മുഖത്തല കിഴവൂര്‍ കുന്നുവിളവീട്ടില്‍ കാസിംകുഞ്ഞാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്യജില്ലയില്‍ താമസിക്കുന്ന അമ്മയുടെയടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്.
ശാരീരിക അസ്വസ്ഥതകളെയും പനിയെയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അമ്മ ചൈല്ഡ്ലൈന് പരാതിനല്‍കുകയായിരുന്നു. പിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.