കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഏകദേശം 43 ലക്ഷം രൂപ വില വരുന്ന 865.80 ഗ്രാം സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയിലായി.
ദുബായിയില്‍ നിന്നും കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം കാളികാവ് സ്വദേശിയില്‍ നിന്നാണ് അധികൃതര്‍ സ്വര്‍ണ്ണം പിടികൂടിയത്. ഇയാള്‍ സ്വര്‍ണ്ണം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.