ന്യൂമാഹി: 70-ാം വയസില്‍ കന്നിവോട്ട് ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് 70കാരനായ നാണു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നടന്ന തെരഞ്ഞെടുപ്പുകളില്‍ നാണു പ്രവാസിയായിരുന്നു. ഗള്‍ഫില്‍ ഇരുന്ന് മാത്രം കേട്ടറിഞ്ഞ തെരഞ്ഞെടുപ്പ് കാലം ഇത്തവണ നേരില്‍ അറിയാന്‍ സാധിച്ചതിന്റെ സന്തോഷത്തിലുമാണ് ഈ 70കാരന്.
പെരിങ്ങാടി കണ്ടോത്ത് വീട്ടില്‍ എംഎസ് നാണു തന്റെ 20ാം വയസ്സില്‍ 1970ല്‍ വോട്ടിങ് പ്രായമായ കാലത്ത് കടല്‍ കടന്നതാണ്. മസ്കത്തില് നിര്‍മാണ കമ്പനിയിലായിരുന്നു ജോലി. ആദ്യകാലങ്ങളില്‍ ആറോ ഏഴോ വര്‍ഷം കൂടുമ്പോഴാണ് നാട്ടിലെത്തിയിരുന്നത്. ജനുവരിയില്‍ ചികിത്സാ ആവശ്യത്തിനു നാട്ടിലെത്തിയതാണു നാണു. അതിനു ശേഷം മടങ്ങാനായിരുന്നു പദ്ധതി.
എന്നാല്‍ കൊവിഡ് വന്നതോടെ യാത്ര മാറ്റി വയ്ക്കേണ്ടി വന്നു. ഇതിനിടെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കേണ്ട സമയമായി. ആധാര്‍ നേരത്തെ എടുത്തിരുന്നു. ആദ്യമായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയത് 3 ദിവസം മുന്‍പാണ്. ഇക്കുറി കന്നിവോട്ടറാകാന് നാണു ഉറപ്പിക്കുകയായിരുന്നു. കണ്ണൂരില്‍ ഡിസംബര്‍ 14നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.